
തിരുവനന്തപുരം: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന് കേന്ദമന്ത്രിയാകാന് സാധ്യത കൂടുതല്‍. മന്ത്രി സ്ഥാനം സംബന്ധച്ച് കേന്ദ്രനേതാക്കളില്‍ ചിലര്‍ സംസ്ഥാത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി വകുപ്പ് കുമ്മനത്തിനു നല്‍കുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.
തിരുവന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടുവെങ്കിലും കുമ്മനത്തിനു പ്രധാനപ്പെട്ട സ്ഥാനം നല്‍കണമെന്ന് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു. അതുപോലെ തന്നെ കുമ്മനത്തിനു കേന്ദ്രമന്ത്രി പദവി നല്‍കുന്നത് കേരളത്തിലെ പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ഒരു ദിവസം മുമ്പാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാം ഗവര്ണര്ണറായ് നിയമിക്കുന്നത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം ഗവര്‍ണര്‍ പദവി രാജി വെയ്ക്കുകയും ചെയ്തു.
കുമ്മനം കൂടാതെ ഒരാള്‍ക്കുകൂടി മന്ത്രി പദം ലഭിക്കുമെന്ന ചര്‍ച്ചകളാണ് ബി.ജെ.പിയില്‍ നടക്കുന്നത്. സുരേഷ് ഗോപിയുടേയും വി മുരളീധരന്റേയും പേരുകള്‍ക്കാണ് മുന്‍തൂക്കം. രണ്ടുപേരും രാജ്യസഭാ അംഗങ്ങളാണ്. തൃശൂരില്‍ സുരേഷ് ഗോപിക്ക് 2,93,822 വോട്ടുകളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 1,91,141 വോട്ടുകള്‍ വര്‍ധിപ്പിച്ചു. നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ പരിഗണിക്കുന്ന തരത്തിലുള്ള രീതിയിലായിരിക്കും മന്ത്രിപദ തീരുമാനം.






