നോമ്പുതുറയ്ക്ക് ശേഷം തട്ടുകടകളിലും ശീതളപാനീയ കടക്കളിലും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത്തരം കടകളിലെത്തി വ്യത്യസ്തമായ വിഭവങ്ങള്‍ കഴിക്കുകയാണ് പതിവ്. കുലിക്ക് സര്‍ബത്ത്, ഐസ് ഒരത്തി, എഗ്ഗ് മസാല തുടങ്ങിയ നിരവധി വിഭവങ്ങളാണ് റംസാനിലെ രാത്രികാലങ്ങള്‍ക്ക് രുചി കൂട്ടുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തവണ പുതിയ ഒരു ഐറ്റമാണ് സര്‍ബത്ത് കടകളിലെ താരം. ഫുല്‍ജാര്‍ സോഡ.
കുലുക്കി സര്‍ബത്തിന്റെ മറ്റൊരു രൂപമാണ് ഫുല്‍ജാര്‍ സോഡ. പക്ഷെ ഇതിലെ ചേരുവകളും ഇത് ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയെല്ലാം വ്യത്യസ്തമാണ്. പലയിടങ്ങളിലും ഫുല്‍ജാര്‍ സോഡ കുടിക്കാന്‍ മണിക്കൂറോളമാണ് കാത്ത് നില്ക്കേണ്ടിയതായി വരുന്നത്.ഇപ്പോള്‍ കേരളത്തില്‍ ഫുല്‍ജാര്‍ സോഡയ്ക്കാണ് ഡിമാന്റ്. ദിവസേന ഒട്ടേറെപ്പേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.
പുതിന ഇല, ഇഞ്ചി, കാന്താരിമുളക്, വേപ്പില, കസ്കസ്സ്, കറുവപ്പട്ട, ചെറുനാരങ്ങ നീര്, നറുനീണ്ടി, തേന്‍, ഉപ്പ്, പഞ്ചസാര ലായനി തുടങ്ങിയവയാണ് ഫുല്‍ജാര്‍ സോഡയിലെ പ്രധാന ചേരുവകള്‍. ഇവയെല്ലാം ഒരു ചെറിയ ഗ്ലാസില്‍ മിക്സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇറക്കിവെക്കുന്നു. പിന്നെ ഒറ്റവലിക്ക് കുടിക്കുക. കേരളീയര്‍ക്ക് നോമ്പുതുറയ്ക്ക് ശേഷം ഒരു ഗ്ലാസ്സ് ഫുല്‍ജാര്‍ സോഡ അത് നിര്‍ബന്ധാ!!..

Comments