തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന. കഴിഞ്ഞ ആറു ദിവസത്തിനിടെ ബെവ്കോയിൽ 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.8 കോടി രൂപയുടെ വിൽപ്പനയായിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 52 കോടി രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നും ഉത്രാട ദിനത്തിലും മദ്യവിൽപ്പനയിൽ വർധനയുണ്ടാകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ശനിയാഴ്ച മാത്രം 102 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ലഹരിമാഫിയയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ തുടർന്ന് മയക്കുമരുന്നിന്റെ ലഭ്യത കുറഞ്ഞതോടെ ചിലർ മദ്യത്തിലേക്ക് തിരിഞ്ഞതാകാം വിൽപ്പന ഉയരാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Comments