ഓവല്‍ : 2019 ലോകകപ്പിലെ ആദ്യ ഭാഗ്യവാനായ ബാറ്റ്സ്മാന് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടമാണ് ഇന്നലെ നടന്നത്. ഉദ്ഘാടന പോരാട്ടത്തിനിടെയാണ് ക്വിന്റണെ ഭാഗ്യദേവത തുണച്ചത്.
ബാറ്റ് ചെയ്യുന്നതിനിടെ പന്ത് വിക്കറ്റില്‍ തട്ടിയെങ്കിലും ബെയ്ല്‍സ് ഇളകാതിരുന്നതിനാല് ഡികോക്ക് വിക്കറ്റില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ ഉണ്ടായിരുന്ന സ്ഥിരം കാഴ്ച്ചയായിരുന്നു ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക -ഇംഗ്ലണ്ട് മത്സരത്തില്‍ സംഭവിച്ചത്.
ആദില്‍ റഷീദ് എറിഞ്ഞ 11-ാം ഓവറിലായിരുന്നു ഡീകോക്കിന്റെ അവിശ്വസനീയമായ രക്ഷപ്പെടല്‍. ലെഗ് സ്പിന്നര്‍ റഷീദിന്റെ ഗൂഗ്ലീ മനസിലാക്കാന്‍ ഡീകോക്കിന് സാധിച്ചില്ല. സ്വീപ് ഷോട്ടിന് ശ്രമിച്ച ഡികോക്കിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ തട്ടി. എന്നാല്‍ ബെയ്ല്സിലെയും സ്റ്റമ്പിലേയും എല്‍ ഇ ഡി കത്തിയെങ്കിലും ബെയ്ല്‍സ് താഴെ വീണില്ല.
വിക്കറ്റിന് വേണ്ടി കീപ്പര്‍ ജോസ് ബട്ട്ലര്‍ അപ്പീല്‍ ചെയ്തെങ്കിലും ബെയ്ല്‍സ് താഴെ വീഴാതിരുന്നതിനാല്‍ വിക്കറ്റ് അനുവദിച്ചില്ല. ആ പന്തില്‍ നേരെ ബൗണ്ടറി കടക്കുകയും ചെയ്തു. ടെലിവിഷന്‍ റിവ്യൂകളില്‍ ബെയ്ല്‍സ് ഇളകിയത് വ്യക്തമായിരുന്നു. മത്സരത്തില്‍ 74 പന്തുകള്‍ നേരിട്ട ഡികോക്ക് 68 റണ്‍സെടുത്തതിന് ശേഷം പുറത്തായി. കളിയില്‍ ദക്ഷിണാഫ്രിക്ക 104 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു.

Comments