
കൊച്ചി : നൂറുകോടി ചിത്രത്തില്‍ ഇടം നേടിയ മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മധുരരാജയുമായി ബന്ധപ്പെട്ട പഴയ ഒരു പ്രവചന കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അന്നേ ചിത്രം നൂറുകോടി ക്ലബ്ബിലെത്തുമെന്നു താന്‍ പ്രവചിച്ചെന്നും അന്ന് പലരും തന്നെ പൊങ്കാലയിട്ടെന്നും ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മക്കളേ..
മമ്മൂക്കയുടെ 'മധുര രാജ' സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷ9 ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു.
ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്പ9 കളക്ഷനോടെ ഈ ചിത്രം പ്രദ4ശനം തുടരുന്നുണ്ടാവാം..
All the best..
ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരൂ 200 കോടി club. ല്‍ പുഷ്പം പോലെ കയറുമെന്ന് ഞാ9 ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊന്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ..)






