
പെരുനാളിനു തീയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രം "ഉണ്ട"യുടെ റിലീസ് നീട്ടിവെച്ചു. ജൂണ്‍ 14നു വേള്‍ഡ് വൈഡ് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് റിലീസ് മാറ്റിവെയ്ക്കാന്‍ കാരണം എന്നാണ് ലഭിക്കുന്ന സൂചന.
മമ്മൂട്ടി ചിത്രത്തിലെത്തുന്നത് സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രത്തെയാണ്. "ഉണ്ട"യുടെ ആദ്യ പോസ്റ്ററും ടീസറും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രം ഒരുക്കിയ ഖലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഹര്‍ഷാദാണ്. ഷൈന്‍ ടോം ചാക്കൊ, ജോക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍, അര്ജുന് അശോകന് എന്നിവരാണ് ഉണ്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.






