
റാഞ്ചി: റേഷന്‍ കടകളില്‍ കമ്പ്യുട്ടര്വത്കരണവും മറ്റ് അത്യാധുനിക സംവിധാനങ്ങളും നടപ്പാക്കിയെങ്കിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ പട്ടിണി മരണം സുനിശ്ചിതമെന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഭവം തെളിയിക്കുന്നു. ബയോമെട്രിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടതോടെ ഗൃഹനാഥന് പട്ടിണി കിടന്നു മരിച്ചു.
ഝാര്‍ഖണ്ഡിലെ ലത്തേഹര്‍ സ്വദേശി രാമചന്ദ്ര മുണ്ട (65) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു മാസമായി ഇയാളുടെ കുടുംബത്തിന് റേഷന്‍ വിഹിതം ലഭിച്ചിരുന്നില്ല. കഴിഞ്ഞ നാലു ദിവസമായി കുടുംബം മുഴുപട്ടിണിയിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
എന്നാല്‍ പട്ടിണി കൊണ്ടാണ് മരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സുധീര്‍ കുമാര്‍ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് യാജന, റേഷന്‍ കാര്‍ഡ്, പെന്ഷന് തുടങ്ങഇയ എല്ലാ ആനുകൂല്യങ്ങളും മുണ്ടയ്ക്ക് ലഭിച്ചിരുന്നു. പ്രദേശത്ത് ഇതുവരെ ഇന്റര്‍നെറ്റ് കണക്ഷന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കമ്പ്യുട്ടര്‍ സംവിധാനമില്ലാതെയാണ് റേഷന്‍ വിതരണം ചെയ്തിരുന്നതെന്നാണ് ഉദ്യോഗസ്ഥന് പറയുന്നത്.
SDM Sudhir Kumar: It hasn't yet been proved that he died from starvation. He was provided all benefits like Ayushman Bharat Yojana, Ration card, pension. There is no internet connection here, so we are now working on offline distribution. https://t.co/STxI7qtmGX
— ANI (@ANI) June 7, 2019






