അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റിയെടുക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ഏഴടി നീളമുള്ള ഒറ്റത്തടിയില്‍ തീര്‍ത്ത ശ്രീരാമ ശില്‍പ്പം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ വര്‍ഷം വലിയ മാറ്റങ്ങള്‍ അയോധ്യയില്‍ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുഗ്രഹിച്ച ആയോധ്യയിലെ എല്ലാ പുജാരിമാരോടും നന്ദി പറയുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയെടുക്കും'- യോഗി ആദിത്യനാഥ്. ഇന്ത്യയിലെ ജനങ്ങള്‍ രാഷ്ട്രീയത്തിലെ മോശം കാര്യങ്ങളെ തള്ളിക്കളഞ്ഞുവെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
മതങ്ങള്‍ സുരക്ഷിതമാവണമെങ്കില്‍ രാജ്യം സുരക്ഷിതമാകണം. അയോധ്യയില്‍ വളരെ അധികം പുരോഗതികള്‍ ഉണ്ടാകാന്‍ പോവുകയാണ്. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന് ജനിച്ച സ്ഥലം എന്നാണ്. ദേശീയത എന്ന ലക്ഷ്യമാകണം നമുക്ക്എല്ലാവര്‍ക്കും ഉണ്ടാകേണ്ടത്. അയോധ്യയില്‍ വലിയ രാമക്ഷേത്രം പണിയുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും യോഗി അദിത്യനാഥ് പറഞ്ഞു.
അയോധ്യയിലെ ശോധ് സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത രാമന്റെ ശില്‍പ്പം സ്ഥാപിച്ചത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നായ കോദണ്ഡര രാമനാണ് ഇവിടെ സ്ഥാപിച്ച ശില്പം. ശില്പം ഉദ്ഘാടനം ചെയ്ത അദ്ദേഹം ശില്‍പ്പികളേയും മറ്റു കലാകാരന്മാരേയും അദരിക്കുകയും അയോധ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

Comments