
പോര്ട്ടോ: മൂന്ന് വര്ഷത്തിനിയില് രണ്ടാം കിരീടവും ഉയര്ത്തി ക്രിസ്ത്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗല് കുറിച്ചത് ചരിത്രം. യുറോപ്യന് കപ്പിന് പിന്നാലെ യുവേഫയുടെ പരീക്ഷണ ടൂര്ണമെന്റായിരുന്ന നേഷന്സ് ലീഗിന്റെ ഉദ്ഘാടന വെര്ഷനില് നെതര്ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി പോര്ച്ചുഗല് ആദ്യ ചാമ്പ്യന്മാരായി. സ്വന്തം കാണികള്ക്ക് മുന്നില് നടന്ന മത്സരത്തില് സ്പാനിഷ് ക്ളബ്ബ് വലന്സിയ താരം ഗോണ്സാലോ ഗുവേഡസിന്റെ ഗോളാണ് പറങ്കികള്ക്ക് കിരീടനേട്ടം സമ്മാനിച്ചത്.
ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റക്കാരന് ക്രിസ്ത്യാനോ റൊണാള്ഡോയും ഏറ്റവും മിടുക്കനായ ഡിഫന്ഡര് ലിവര്പൂളിന്റെ വിര്ജില് വാന് ജിക്കും തമ്മിലുള്ള മത്സരമായി വിലയിരുത്തപ്പെട്ട മത്സരത്തില് രണ്ടു പേരും ടീമിന് വലിയ ട്രോഫികള് നേടിക്കൊടുത്ത ശേഷമായിരുന്നു കലാശപ്പോരിന് എത്തിയത്. ലിവര്പൂളിനൊപ്പം വാന് ജിക്ക് ചാംപ്യന്സ് ലീഗ് കിരീടം നേടിയപ്പോള് ഇറ്റലിയില് സീരി എ കിരീടം യുവന്റസിന് സമ്മാനിച്ചായിരുന്നു ക്രിസ്ത്യാനോയുടെ വരവ്. 2016 ല് ഫ്രാന്സില് നടന്ന യൂറോ ചാമ്പ്യന്ഷിപ്പില് പോര്ച്ചുഗല് കപ്പുയര്ത്തിയിരുന്നു.
സെമിയില് ഹാട്രിക് ഗോളുകള് നേടി ടീമിനെ കലാശപ്പോരിന് എത്തിച്ച പോര്ച്ചുഗല് നായകന് ക്രിസ്ത്യാനോയെ പക്ഷേ നെതര്ലന്റ് നായകന് വാന് ജിക്കും മാത്തീസ് ഡിലൈറ്റും ചേര്ന്ന് ഫലപ്രദമായി തടഞ്ഞിരുന്നു. ഇതോടെ തുടര്ച്ചയായി പത്താം ജയമാണ് പോര്ച്ചഗല് നേടിയത്. മറുവശത്ത് കഴിഞ്ഞ യൂറോകപ്പും ലോകകപ്പും കളിക്കാതിരുന്ന നെതര്ലന്റ് നാഷണല് ലീഗിലൂടെ ഉജ്വല തിരിച്ചുവരവാണ് നടത്തിയത്.
മൂന്നാം സ്ഥാനക്കാര്ക്ക് വേണ്ടിയുള്ള മത്സരത്തില് സ്വിറ്റ്സര്ലന്റിനെ പെനാല്റ്റി ഷൂട്ടൗട്ടില് മറികടന്ന് ഇംഗ്ളണ്ട് ജേതാക്കളായി. 6-5 നായിരുന്നു ഇംഗ്ളണ്ടിന്റെ ജയം. സ്വിസ് താരം ജോസിപ് ഡര്മിക്കിന്റെ കിട്ട് ഇംഗ്ളീഷ് ഗോളി ജോര്ദ്ദാന് പിക്ഫോര്ഡ് തട്ടിക്കളഞ്ഞു. മത്സരത്തില് നായകന് ഹാരി കെയ്നും റെഹീം സ്റ്റെര്ലിംഗും ഒട്ടേറെ അവസരങ്ങള് കണ്ടെത്തിയിരുന്നെങ്കിലും സ്വിസ് കീപ്പര് യാന് സോമറിന്റെ ഉജ്വല സേവുകള് സാധാരണ സമയത്ത ഇംഗ്ളണ്ടിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തി.







Comments