ഗുവാഹത്തി: അസമില്‍ ഒരു സാംസ്കരിക പരിപാടിക്കിടെ നടന്ന നൃത്തത്തില്‍ നര്‍ത്തകിമാരുടെ വസ്ത്രമുരിയാന്‍ ശ്രമിച്ചു. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. നഗ്ന നൃത്തമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമിത വിലയ്ക്കാണ് സംഘാടകര്‍ ടിക്കറ്റ് വിറ്റതെന്നും നഗ്നനൃത്തം കാണാന്‍ പറ്റാത്ത നിരാശയില്‍ കാണികള്‍ അക്രമാസക്തരാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നര്‍ത്തകര്‍ നല്കിയ പരാതിയിലാണ് നടപടി. പരിപാടിയുടെ മാനേജര്‍ ഒളിവിലാണ്. കാണികള്‍ക്കിടയില്‍ നിന്നും നര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നിരാശരായ കാണികള്‍ ഇവരുടെ വാഹനമടക്കം എറിഞ്ഞുതകര്‍ത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാരൂഖ് ഖാന്, സുബഹാന്‍ ഖാന് എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. നഗ്നരായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് 500 ഓളം വരുന്ന കാണികള്‍ ബഹളം വച്ചതായി പരാതിയില്‍ പറയുന്നു.
പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാറില്‍ നിന്നുള്ള നര്‍ത്തകരാണ് പരിപാടിക്ക് എത്തുന്നതെന്നും അവര്‍ നഗ്ന നൃത്തം ചെയ്യുമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു സംഘാടകര്‍ അമിത നിരക്കില്‍ ടിക്കറ്റ് വിറ്റതെന്ന് അധികൃതര്‍ പറയുന്നു. സംഘടാകരും അക്രമികളും അടക്കമുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Comments