ന്യൂഡല്‍ഹി: സിക്സുകള്‍ കൊണ്ട് 'ആറാടി' ആരാധകരെ രോമാഞ്ചം അണിയിച്ച 'യുവി' ക്രിക്കറ്റ് ഇന്നിങ്സില്‍ ഇനിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സൗത്ത് മുംബൈയിലെ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് 17 വര്‍ഷം നീണ്ട കരിയറിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയ്ക്കായി 2000 മുതല്‍ 2017 വരെ പാഡണിഞ്ഞ യുവരാജ് ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഒരേ സമയം തിളങ്ങിയിരുന്ന താരമാണ് യുവി. കരിയറിനിടെ ക്യാന്‍സര്‍ ബാധിതനായെങ്കെിലും വീണ്ടും കളിക്കളത്തിലേക്ക് മികച്ച പ്രകടനത്തിലുടെ തിരിച്ചെത്തിയിരുന്നു. ഇന്ത്യ ജേതാക്കളായ 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും നിര്‍ണായക സാന്നിധ്യമായിരുന്നു യുവരാജ്.
2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടി ടൂര്‍ണമെന്റിലെ താരമായി യുവി. പ്രഥമ ട്വന്റി-20 ലോകകപ്പിലാണ് ഇംണ്ട് താരം ബ്രോഡിനെ ആറു പന്തിലും സിക്സ് പറത്തി ആരാധകരെ ആവേശത്തില്‍ ആറാടിച്ചത്. ഫോം നഷ്ടപ്പെട്ട താരത്തിന് കുറച്ചുനാളുകളായി ടീമില്‍ ഇടംനേടിയിരുന്നില്ല. വിരമിക്കല്‍ സംബ്നധിച്ച തീരുമാനം അറിയിക്കാന്‍ താരം ബിസിസിഐയെ അമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം എത്തിയത്.
ഇന്ത്യയ്ക്കായി 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സ് നേടിയിട്ടുണ്ട്. 40 ടെസ്റ്റുകളില്‍ നിന്ന് 1900 റണ്‍സും താരം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 58 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച താരം 1177 റണ്‍സാണ് നേടിയത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന യുവരാജിന് നാലു മത്സരങ്ങളില്‍ മാത്രമാണ് മൈതാനത്തിറങ്ങിയത്.

Comments