ലിയണാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ ചിത്രമാണ് സാല്‍വദോര്‍ മുണ്ടി. 2017-ല്‍ 450മില്യണ്‍ ഡോളറിനാണ് ചിത്രം വിറ്റുപോയത്. ചിത്രം വിറ്റു പോയതു മുതല്‍ എവിടെയാണ് ഈ ചിത്രമെന്നാണ് ലോകം മുഴുവന്‍ ചോദിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.
ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഡീലറായ കെന്നി സ്‌കച്ചടര്‍ പറയുന്നത് പ്രകാരം, സൗദി യുവരാജാവിന്റെ ഉടമസ്ഥതയിലുള്ള ആഡംബരനൗകയിലാണ് സാല്‍വദോര്‍ മുണ്ടി എന്ന ചിത്രമുള്ളതെന്നാണ്. ഒരു ലേഖനത്തിലാണ് ഈ ചിത്രത്തെ കുറിച്ച് കെന്നി എഴുതിയിരിക്കുന്നത്. സാല്‍വദോര്‍ മുണ്ടിയുടെ വില്‍പ്പനയില്‍ പങ്കാളികളായ രണ്ട് പേര്‍ ഉള്‍പ്പെടെ നിരവധി പേരെ ഉദ്ധരിച്ചു കൊണ്ടാണ് കെന്നി ലേഖനം തയ്യാറാക്കിയിരിക്കുന്നത്. വില്‍പ്പന പൂര്‍ത്തിയാക്കിയ രാത്രി തന്നെ സൗദി യുവരാജാവിന്റെ വിമാനത്തില്‍ കയറ്റി അദ്ദേഹത്തിന്റെ ആഡംബര നൗകയിലേക്ക് ഇത് മാറ്റി എന്നാണ് കെന്നി പറയുന്നത്.
യേശുദേവനെയാണ് സാല്‍വദോര്‍ മുണ്ടിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈകൊണ്ട് ലോകത്തിന് അനുഗ്രഹം ചൊരിയുകയും മറ്റേ കൈയ്യില്‍ സുതാര്യമായ ഭൂഗോളവും പിടിച്ചു നില്‍ക്കുന്ന യേശുദേവനെയാണ് കാണുന്നത്. എന്നാല്‍ ലിയണാര്‍ഡോ ഡാവിഞ്ചിയുടെ ചിത്രമല്ല ഇതെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. കടല്‍കാറ്റേറ്റ് ചിത്രത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടാകുമോയെന്ന ആശങ്കയും കെന്നി പങ്കുവെയ്ക്കുന്നുണ്ട്.

Comments