
പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിക്കായി സ്ഥലം വിട്ടു നല്കുന്നതില് നിന്ന് ബിലീവേഴ്സ് ചര്‍ച്ച് പിന്മാറുന്നതായി റിപ്പോര്‍ട്ട്. പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ് വിട്ടുനല്‍കുന്നതില്‍ സഭയ്ക്കെതിരെ തുടര്‍ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്നാണ് സൂചന.
ശബരിമല വിമാനത്താവള പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കാമെന്ന തീരുമാനത്തിനു പിന്നാലെ ഉയരുന്ന ആക്ഷേപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സഭ. സ്ത്രീപ്രവേശന വിധിക്കു പിന്നാലെ ശബരിമല നട എല്ലാ ദിവസവും തുറക്കുന്നതിനു വേണ്ടിയാണ് വിമാനത്താവള പദ്ധതിയെന്നാണ് ഉയരുന്ന ആക്ഷേപം. ഇതേതുടര്‍ന്നാണ് സഭയുടെ പിന്മാറ്റം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് ബിലിവേഴ്സ് സഭയുടെ നിലപാട്. ഇത് സംബ്നധിച്ച് ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബിഷപ്പ് കൗണ്‍സിലിലും വിഷയം ചര്‍ച്ച ചെയ്യും. 2260 ഏക്കര്‍ സ്ഥലമാണ് ശബരിമല വിമാനത്താവള പദ്ധതിക്കായി ബിലിവേഴ്സ് ചര്‍ച്ച് നല്‍കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ നിന്നാണ് സഭയുടെ പിന്മാറ്റം. സംസ്ഥാനത്തെ അഞ്ചാമശത്ത വിമാനത്താവളം ശബരിമല ആയിരിക്കുമെന്ന് സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള മുഖ്യമരന്തിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.






