
പഴയകാല നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ഒരുകാലത്ത് മോഹന്‍ലാലിന്റെ ഏറ്റവും മികച്ച താരജോഡിയായി പറഞ്ഞിരുന്നത് കാര്‍ത്തികയെയാണ്. മമ്മൂട്ടി, കമലഹാസന് എന്നീ സൂപ്പര്‍ നായകന്മാരുടെ മകളായും കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്. 1985 ഒടുവില്‍ ബാലചന്ദ്രമേനോന് ഒരുക്കിയ 'മണിച്ചെപ്പുതുറന്നപ്പോള് എന്ന സിനിമയിലൂടെ നായികയായി എത്തി.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, താളവട്ടം, നായകന്, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. വിവാഹത്തിനു ശേഷം കാര്‍ത്തിക സിനിമ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.






