
1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിയാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന താരമാണ് ഷീല. അന്തരിച്ച നടന് പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡും ഷീലയ്ക്കാണ്. സിനിമയില്‍ നസീറിനെക്കാള്‍ പ്രതിഫലം ചോദിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഷീല ഇപ്പോള്‍. ഒരു പ്രമുഖ മാധ്യത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഷീല തുറന്ന് പറഞ്ഞത്.
മുന്‍പ് തനിക്ക് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടായിരുന്നുവെന്നും വളരെ വേണ്ടപ്പെട്ടവര്‍ വേഷങ്ങളുമായി തന്നെ സമീപിക്കുമ്പോള്‍ അവരെ ഒഴിവാക്കാനുള്ള ഒരു ഉപായമായിരുന്നു നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിക്കുന്നതെന്നുമാണ് ഷീല തുറന്നു പറഞ്ഞത്. '' ഹീറോയെക്കാള്‍ കൂടുതല്‍ പ്രതിഫലം തരാന്‍ തയാറാണെങ്കില്‍ ഞാന്‍ അഭിനയിക്കും എന്ന് പറഞ്ഞു. അതിനവര്‍ തയാറായി. ഞാന്‍ അത്ഭുതപെട്ടുപ്പോയി. ഞാന്‍ പറഞ്ഞത് തെറ്റായിപ്പോയോ എന്നൊക്കെ ഞാന്‍ ആലോചിച്ചു. വേറെന്തെകിലും ആണോ ഞാന്‍ പറഞ്ഞത് എന്നൊക്കെ ചിന്തിച്ചു. നായകനെക്കാള്‍ രണ്ടിരട്ടി എനിക്ക് വേണമെന്ന് പറഞ്ഞിരുന്നെകില്‍ അവര്‍ വിടുമായിരുന്നു എന്ന് തോന്നി. അങ്ങനെ രക്ഷപെടാന്‍ വേണ്ടി ഞാന്‍ പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടുവെന്നല്ലാതെ സ്ത്രീ പുരുഷ വിവേചനത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.
ഇതു പോലെ, പ്രസിദ്ധമായ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ചിത്രത്തില്‍ പേരുകള്‍ എഴുതികാണിക്കുന്നതിനെ കുറിച്ച് തര്‍ക്കമുണ്ടായി. ഞാനാണല്ലോ പടത്തിലെ പ്രധാനകഥാപാത്രമെന്നും പിന്നെ എന്തുകൊണ്ടാണ് എന്റെ പേര് തുടക്കത്തില്‍ എഴുതി കാണിക്കാത്തതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് ചോദിച്ചു. എന്റെ ഈ ചോദ്യത്തെ തുടര്‍ന്നാണ് 'നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രം' എന്ന് മാത്രം എഴുതിക്കാണിക്കുന്ന ശീലം മലയാള സിനിമ ആരംഭിച്ചത്. അതിന് ഞാനായിരുന്നു കാരണം. ഇത് കണക്കിലെടുക്കുമ്പോള്‍ സ്ത്രീപക്ഷ ചിന്തയെക്കുറിച്ചും, പ്രതിഫലത്തിലുള്ള സ്ത്രീ, പുരുഷ അസമത്വത്തെ കുറിച്ചും ഞാന്‍ അന്നേ ബോധവതി ആയിരുന്നു'' - ഷീല പറഞ്ഞു.






