
ലീഡ്സ്: ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ദിമുത് കരുണരത്നെ ഇംഗ്ലണ്ടിനെ ഫീല്‍ഡിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ് ലങ്ക. 10 പന്തില്‍ അഞ്ച് റണ്‍സുമായി അവിഷ്ക ഫെര്‍ണാണ്ടോയും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി കുശാല്‍ മെണ്ടിസുമാണ് ക്രീസില്‍. ദിമുത് കരുണരത്ന(എട്ട് പന്തില്‍ ഒന്ന്) കുശാല്‍ പെരേര(ആറ് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് ആദ്യ ഓവറുകളില്‍ തന്നെ നഷ്ടമായത്. ക്രിസ് വോക്സും ആര്‍ച്ചറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് മാറ്റങ്ങളോടെയാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത്. ലഹിരു, മിലിണ്ട എന്നിവര്‍ ഇന്ന് കളിക്കുന്നില്ല. കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇംണ്ട് ഇറങ്ങിയിരിക്കുന്നത്.






