അമേഠി : തിരഞ്ഞെടുപ്പിന് ശേഷം തന്നെ ജയിപ്പിച്ച വോട്ടമാരെ കാണാൻ സ്മൃതി ഇറാനി അമേഠിയിൽ എത്തി. വോട്ടർമാർക്ക് സമ്മാനങ്ങളായിട്ടാണ് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി അമേഠിയിൽ എത്തിയത്. 240 ലാപ്ടോപ്പുകളും, ആവാസ് യോജനയുടെ കീഴിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും സ്മൃതി നിർവഹിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടി വന്നതാണ് സ്മൃതി. അമേഠിയിൽ ഗർഭിണികളായ യുവതിയെ അനുഗ്രഹിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ അമേഠിയിൽ തന്നെ സ്ഥിര താമസമാക്കുമെന്നും സ്മൃതി പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗിയായ യുവതിയെ തന്റെ സ്വന്തം അകമ്പടി വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഗോവ പ്രധാനമന്ത്രി പ്രമോദ് സാവന്തിനോടൊപ്പം അമേഠി സന്ദർശിക്കാൻ എത്തിയതായിരുന്നു സ്മൃതി ഇറാനി. അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയായ മനോഹർ പരീക്കർ ദത്തെടുത്ത അമേഠിയിലെ ഗ്രമപ്രദേശങ്ങളിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി. ഗ്രാമത്തിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുക, അവർ പ്രശ്നങ്ങൾ ചോദിച്ചറിയുക ഇതൊക്കെയാണ് രണ്ട് ദിവസ സന്ദർശനത്തിലൂടെ സ്മൃതി ഇറാനി ലക്ഷ്യമിടുന്നത്.






