ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി സഖ്യം പൂര്‍ണമായി അവസാനിച്ചുവെന്ന് വ്യക്തമാക്കി ബി.എസ്.പി അധ്യക്ഷ മായാവതി. ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം അവലോകനം ചെയ്യാന്‍ ഞായറാഴ്ച പാര്‍ട്ടി കമ്മറ്റി ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സമാജ്വാദി പാര്‍ട്ടിയുടെ പെരുമാറ്റമാണ് നിലപാട് മാറ്റാന്‍ ബി.എസ്.പിയെ പ്രേരിപ്പിച്ചതെന്ന് മായാവതി ട്വീറ്റ് ചെയ്തു. എസ്.പി സഖ്യത്തിലൂടെ ബി.ജെ.പിയെ നേരിടാനാകില്ലെന്ന് വ്യക്തമായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ പാര്‍ട്ടി താല്‍പ്പര്യവും പൊതുലക്ഷ്യവും മുന്‍നിര്‍ത്തി മുന്നോട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
परन्तु लोकसभा आमचुनाव के बाद सपा का व्यवहार बीएसपी को यह सोचने पर मजबूर करता है कि क्या ऐसा करके बीजेपी को आगे हरा पाना संभव होगा? जो संभव नहीं है। अतः पार्टी व मूवमेन्ट के हित में अब बीएसपी आगे होने वाले सभी छोटे-बड़े चुनाव अकेले अपने बूते पर ही लड़ेगी।
— Mayawati (@Mayawati) June 24, 2019
ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തില്‍ മുലായം കുടുംബത്തിനെതിരെ മായാവതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യാദവ കുടുംബാംഗങ്ങള്‍ക്ക് അവരുടെ സീറ്റുകള്‍ പോലും നിലനിര്‍ത്താനായിരുന്നില്ല. കൂടാതെ താജ് ഇടനാഴി കേസില്‍ തന്നെ കുടുക്കാന്‍ എസ്്.പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.






