
ഭോപ്പാല്‍ : ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും വിധം നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗോ സംരക്ഷണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ്. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് നിയമമന്ത്രി പി.സി ശര്‍മ പറഞ്ഞു. എന്നാല്‍ പശുക്കളെ സംരക്ഷിക്കുകയോ അവയെ പരിപാലിക്കുകയോ ചെയ്യാത്തവര്‍ അക്രമം നടത്തുന്നു. അത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും നീക്കമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളില്‍ പശുക്കളെ കൊണ്ടു പോകുന്നതിന് സബ് ഡിവിഷണല്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണിത്.






