തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം കനത്തനാശംവിതച്ച് പെയ്യുന്ന പരക്കെയുള്ള മഴയില്‍ മൂന്ന് മരണം. കോട്ടയം ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായിട്ടാണ് ജീവനുകള്‍ പൊലിഞ്ഞത്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലാണ് കനത്ത നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ ഏഴാംവാര്ഡില് മഷിക്കല്ലേല് സുമതിയാണ് മരണമടഞ്ഞത്. ഒരു വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായപ്പോള് രണ്ടുപേരെ രക്ഷപ്പെടുത്തി. വാഗമണ്‍ കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് കിടന്നിരുന്ന വീട്ടിനുള്ളില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരന് നായര്‍(72) ആണ് മരിച്ചത്.
പൂഞ്ഞാറില്‍ പയ്യാനിത്തോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞുവീണതില്‍ നിന്നും ജോസഫിന് ജോണി (24) എന്നയാളുടെ മൃതദേഹവും കണ്ടെത്തി. മാതാവ് റജീന വീടിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. മൂന്നിലവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവറുടെ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയി. പാലാ ഡിപ്പോയിലെ രാജേഷിന്റെ വീടാണ് പൂര്‍ണ്ണമായും ഇല്ലാതായത്. കോട്ടയത്ത് വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടുമുണ്ട്.
തൊടുപുഴടൗണിലും റോഡിലും പാലാ ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിലും റോഡില്‍ വെള്ളംകയറി. മണിമല ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് മണിമലടൗണ് മണ്ണനാണി, വാഴൂര്‍, മണിമലറോഡ് എന്നിവിടങ്ങളിലൂം നിരവധി വീടുകളിലും കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡും വെള്ളത്തിലായിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അവധി നല്‍കിയിട്ടുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണം. ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളില്‍ മിതമായ രീതിയിലോ ശക്തികുറഞ്ഞ രീതിയിലോ മഴ തുടര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Comments