ന്യൂഡല്‍ഹി: വിപണിയില്‍ വലിയ വിലക്കയറ്റത്തിന് കാരണമായ എല്‍പിജി വാണിജ്യസിലിണ്ടറുകളുടെ വില കുറച്ചു. ആഗസ്റ്റ് 1 മുതല്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് വില കുറയും. ഡല്‍ഹിയില്‍ 202 രൂപയും കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറച്ചത്.
വിലക്കുറവ് വാണിജ്യ ആവശ്യങ്ങള്‍ക്കായി എല്‍.പി.ജി. സിലിണ്ടറുകളെ ആശ്രയിക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആശ്വാസമാകും. വില പരിഷ്‌കരണത്തോടെ 19 കിലോഗ്രാം സിലിണ്ടറിന് 202 രൂപ കുറഞ്ഞ് 2,872.50 രൂപയാകും.
മാസങ്ങളായി തുടര്‍ന്ന വലിയ വിലവര്‍ദ്ധനവിന് ശേഷം വാണിജ്യ എല്‍.പി.ജി. സിലിണ്ടര്‍ നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് വില കുറയുന്നത്. പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിതരണത്തിലുണ്ടായ തടസ്സങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റവുമാണ് ഇതിനുമുമ്പുള്ള വിലവര്‍ദ്ധനവിന് പ്രധാന കാരണം. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

Comments