ന്യൂഡൽഹി : ഡിസീൽ, പെട്രോൾ, സിഎൻജി വാഹങ്ങളെ തിരിച്ചറിയുവാൻ വേണ്ടി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളർ കോഡ് സ്റ്റിക്കറുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഈ സ്റ്റിക്കറുകൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാങ്ങളോട് ആവശ്യപ്പെട്ടു.
ഡിസീൽ വാഹനങ്ങൾക്ക് ഓറഞ്ച് നിറത്തിലുളള ഹോളോഗ്രാം സ്റ്റിക്കറുകളാണ് പതിപ്പിക്കേണ്ടത്. സിഎൻജി, പെട്രോൾ വാഹനങ്ങൾക്ക് ഇളം നീല നിറത്തിലുള്ള സ്റ്റിക്കറുകളാണ് പതിപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവും കണക്കിലെടുത്താണ് കേന്ദ്ര സര്കാരിന്റെ ഇടപെടൽ.
വാഹനത്തിന്റെ അകത്ത് വിൻഡ്ഷീൽഡിന്റെ അടുത്ത് ഇടത് വശത്ത് താഴെയായിവേണം സ്റ്റിക്കറുകൾ പതിപ്പിക്കേണ്ടത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, എഞ്ചിൻ നമ്പർ, ചെയ്സ് നമ്പർ തുടങ്ങിയവും അടങ്ങിയതാണ് ഈ സ്റ്റിക്കർ.
വാഹനത്തിന്റെ എഞ്ചിൻ പതിപ്പ് പെട്ടന്ന് അറിയാൻ കൂടി വേണ്ടിയാണ് ആ സ്റ്റിക്കറുകൾ പതിപ്പിക്കുന്നത്. വാഹനങ്ങൾ പുതിയ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് അതാത് സംസ്ഥാനത്തെ മോട്ടോർ അതോറിറ്റികളാണ്.






