ഗാന്ധിനഗര്‍: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ ചോര്‍ച്ചയെന്ന് ആരോപണം. ഇത് സംബന്ധിച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയിട്ടുണ്ട്. പ്രതിമയ്ക്കൊപ്പം സന്ദര്‍ശകര്‍ക്കുള്ള ഗ്യാലറിയിലാണ് ചോര്‍ച്ച സംഭവിച്ചത്.
നര്‍മദ നദിയുടെ പുറം കാഴ്ചകള്‍ സര്‍ദാര്‍ പ്രതിമയ്ക്ക് അടുത്തു നിന്നും ആസ്വദിക്കാനുള്ള അവസരം നല്‍കുന്നതാണ് ഗ്യാലറി. സര്‍ദാര്‍ പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്താണ് തുറന്ന ഗ്രില്ലുകള്‍ ഉള്ള ഗ്യാലറി സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ഇവിടെ മഴയില്‍ ചോര്‍ന്നൊലിക്കുന്ന കാഴ്ചയാണ വിഡിയോയിലുള്ളത്. സന്ദര്‍ശകര്‍ പലരും മഴകൊള്ളാതെ ഓടി രക്ഷപ്പെടുന്നതും സര്ന്ദര്ശക ഗ്യാലറിയുടെ തറയില്‍ വെള്ളം കെട്ടി കിടക്കുന്നതും വിഡിയോയില്‍ കാണാന്‍ സാധിക്കും. അതേസമയം സര്‍ദാര്‍ പ്രതിമയുടെ മുകളിലെ ചില വിള്ളലുകളിലും ചോര്‍ച്ചയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഡിയോ പ്രചരിച്ചതോടെ സ്റ്റാച്യൂ ഓഫ് യൂണിയന്റെ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. സന്ദര്‍ശകര്‍ക്ക് ആദ്യം പ്രതികരിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി സി.ഇ.ഒ ഐ.കെ പട്ടേല്‍ സന്ദര്‍ശകര്‍ക്ക് കാലാവസ്ഥകൂടി ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഗ്യാലറി നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അവകാശപ്പെട്ടത്.
പിന്നീട് സ്റ്റാച്യൂ ഓഫ് യൂണിറ്റ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തുയ വലിയ തോതിലുള്ള കാറ്റാണ് ഗ്യാലറിയില്‍ വെള്ളം കയറാന്‍ കാരണമെന്നും ഡിസൈനില്‍ തന്നെ മികച്ച കാഴ്ച ലഭിക്കുന്ന രീതിയിലാണ് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ഇതാണ് വെള്ളം അകത്ത് കയറാന്‍ കാരണമായത്. സ്റ്റാച്യൂ ഓഫ് യൂണിറ്റ് പറയുന്നു. പക്ഷെ ഈ വിശദീകരണത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് ഡിസൈന്‍ ചെയ്തതെങ്കില്‍ എന്തുകൊണ്ട് അതിനു ആവശ്യമായ ജല നിര്‍ഗമന മാര്‍ഗം ഉണ്ടാക്കിയില്ല എന്നതാണ് പ്രധാന ചോദ്യം.

Comments