
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര കനാലിൽ നിന്നും തലയോട്ടി കണ്ടെത്തി. വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലിലാണ് തലയോട്ടി കണ്ടെത്തിയത്. ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള കനാലിൽ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടത്.
കീഴ്ത്താടി ഇല്ലാതെ വളരെ പഴക്കം ചെന്നതാണ് തലയോട്ടിയാണിത്. വിദഗ്ദ്ധ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി. തലയോട്ടി ആണിന്റേയോ പെണ്ണിന്റേയോ ആണെന്ന് അറിയുന്നതിനുവേണ്ടിയാണെന്നും പോലീസ് പറഞ്ഞു.







Comments