
ധോൽപൂർ : സഹപാഠിയെ മർദിച്ചതിൽ വ്യത്യസ്ഥമായ ശിക്ഷ നൽകി സ്കൂൾ അധികൃതർ. ധോല്‍പൂര്‍ ജവഹർ നവോദയ സ്കൂളിലായിരുന്നു സംഭവം. കുട്ടിയെ ആദ്യം ടിസി നൽകി വിടാനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷ ജില്ലാ കളക്ടറാണ് ടിസി നൽകുന്നതിന് പകരം മരത്തെ പരിപാലിക്കാനുള്ള 'ശക്ഷ' നിര്‍ദേശിച്ചത്.
മൂന്ന് മാസം അഞ്ച് മരങ്ങളെ പരിപാലിക്കാനാണ് കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മരങ്ങളെ പരിപാലിക്കുന്നതിലൂടെ ഉത്തരവാദിത്വമുള്ള ഒരു കുട്ടിയായി മാറുവെന്നാണ് ചിന്തയിലാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ജനുവരിയിലാണ് കൂടെ പഠിക്കുന്ന കുട്ടിയെ മർദിച്ചത്. തുടർന്ന് കുട്ടിക്ക് ടി സി നൽകാനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചത്. എന്നാൽ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷയും ജില്ലാ കളക്ടറുമായ നേഹ ഗിരി ഇത് വിസമ്മതിക്കുകയായിരുന്നു. കുട്ടിക്ക് ഒരുവസരം കൂടി നൽകാമെന്നും. ടിസി നൽകിയാൽ അത് കുട്ടിയുടെ ഭാവിയെയും പഠനത്തെയും ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചത്. കളക്ടർ പറഞ്ഞു.






