
ശബരിമല പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ മറികടന്ന് യുവതീ പ്രവേശനം തടയാനുള്ള നിയമം തല്ക്കാലം കൊണ്ടുവരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് ഇതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായാണ് രവി ശങ്കര്‍ ഇക്കാര്യം
ശബരിമലയില്‍ ആചാരം നിലനിര്‍ത്തണം എന്ന് ആവശ്യപെട്ട് യുവതീ പ്രവേശനം തടയുന്നതിനമായി എന്‍.കെ പ്രമചന്ദ്രന്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയില്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള അവസ്ഥ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ബില്ലാണ് പ്രേമചന്ദ്രന് അവതരിപ്പിച്ചത്.
സ്വകാര്യബില്‍ അപൂര്‍ണമാണെന്നും സമഗ്രമായ നിയമനിര്‍മ്മാണം വേണമെന്നുമാണ് ബിജെപി എംപി മീനാക്ഷി ലേഖിയുടെ നിലപാട്.






