
ആദ്യ എയ്ഡ് രോഗിയായ റോബര്‍ട്ട് റേഫോര്ഡിന് മരണമടഞ്ഞിട്ട് 50 വര്‍ഷമായി. 1969 മെയ് 15ന് രാത്രിയില്‍ ന്യുമോണിയ ബാധിച്ചാണ് റോബര്‍ട്ട് റേഫോര്ഡിന് മരിച്ചത്. അന്ന് റോബര്‍ട്ട് റേഫോര്ഡിന്റെ മരണകാരണം ആര്‍ക്കും അറിയില്ല. 15വയസുള്ളപ്പോഴാണ് അവനെ ആശുപത്രിയില്‍ കൊണ്ട് വന്നത്. 18 മാസത്തിനിടെ മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ റേഫോര്‍ഡ് ചികിത്സ തേടി. അയല്‍വാസിയായ ഒരു പെണ്‍കുട്ടിയുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവരം അവന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.
എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് എന്താണ് രോഗമെന്ന് തിരിച്ചറിയാനായില്ല. ആരോഗ്യമുള്ള ശരീരമായിരുന്നിട്ടും അസുഖങ്ങളെ പ്രതിരോധിക്കാതിരുന്നത് ഡോക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി. രക്ഷിതാക്കളോട് ശരീരം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ബന്ധിക്കുകയും, പിന്നീടുള്ള കൂടുതല്‍ പഠനങ്ങള്‍ക്കായി കുറച്ച് സ്രവങ്ങള്‍ ശേഖരിച്ച് വെക്കുകയും ചെയ്തു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1981ലാണ് വീണ്ടും കഠിനമായ ന്യൂമോണിയ ബാധിച്ച് യുവാവ് മരിച്ചത് വാര്‍ത്തയായത്. അത്തരത്തിലുള്ള മരണങ്ങള് കൂടിക്കൂടിവന്നു. എല്ലാവരിലും റേഫോര്ഡിന്റേതിനു സമാനമായ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
എല്ലാവരും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഈ രോഗം എയ്ഡ്സ് ആണെന്ന് നിര്‍വ്വചിക്കപ്പെട്ടത്. അമേരിക്കന്‍ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള 35 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ റെട്രോവൈറസ് 'തെറ്റായ' ജീവിതത്തിന്റെ പരിണിതഫലമായിരുന്നു. ആഫ്രിക്കന്‍ അമേരിക്കക്കാര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ പുരുഷന്മാര് എന്നിവരെല്ലാം ഏറ്റവും കൂടുതല്‍ രോഗബാധിതരായി.
എന്നാല്‍, ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിച്ചത് സബ് സഹാറന്‍ ആഫ്രിക്കയിലാണ്. റേഫോര്‍ഡ് മരണപ്പെട്ടിട്ട് അമ്പതു വര്‍ഷം പിന്നിടുമ്പോള്‍ എച്ച്ഐവി ചികിത്സിച്ചു ഭേദമാക്കാം എന്നത് ആശ്വാസം നല്കുന്നു. രണ്ട് എയ്ഡ്സ് രോഗികള്‍ രോഗത്തെ അതിജീവിച്ചു എന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍. ഏറ്റവും കൂടുതല്‍ എയിഡ്സ് ബാധിതര്‍ ഉണ്ടായിരുന്ന ദക്ഷിണ ആഫ്രിക്കയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അവിടെ ഇപ്പോള്‍ രോഗവ്യാപനവും മരണങ്ങളും കുറഞ്ഞിട്ടുണ്ട്.






