More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മനസ്സിനു വ്യായാമം നൽകൂ, ഏകാന്തത ഉപേക്ഷിക്കൂ; 101 വയസ്സിലെ ‘ചെറുപ്പക്കാരി’ പറയുന്ന ആരോഗ്യ രഹസ്യങ്ങൾ

Authored by Web Desk | Last updated: 06 Aug 2026, 10:22 AM | 2 min read

Print

ഓർമ്മക്കുറവ്, വയ്യായ്ക...പ്രായമാകുന്നതിനെ കുറിച്ചു പറയുമ്പോൾ തന്നെ കേൾക്കുന്ന പ്രശ്നങ്ങളാണിത്. പക്ഷേ ഇതൊന്നും ന്യൂയോർക്കിൽ നിന്നുള്ള 101 കാരിയായ ഐലീൻ ലെവിൻ അംഗീകരിക്കില്ല. കാരണം, ഇപ്പോഴും തൊഴിൽ ചെയ്ത് പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലതയോടെയാണ് ജീവിക്കുന്നത്.

മനസ്സിനു വ്യായാമം നൽകൂ, ഏകാന്തത ഉപേക്ഷിക്കൂ; 101 വയസ്സിലെ ‘ചെറുപ്പക്കാരി’ പറയുന്ന ആരോഗ്യ രഹസ്യങ്ങൾ
ന്യൂയോർക്ക്: ഓർമ്മക്കുറവ്, വയ്യായ്ക...പ്രായമാകുന്നതിനെ കുറിച്ചു പറയുമ്പോൾ തന്നെ കേൾക്കുന്ന പ്രശ്നങ്ങളാണിത്. പക്ഷേ ഇതൊന്നും ന്യൂയോർക്കിൽ നിന്നുള്ള 101 കാരിയായ ഐലീൻ ലെവിൻ അംഗീകരിക്കില്ല. കാരണം, ഇപ്പോഴും തൊഴിൽ ചെയ്ത് പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലതയോടെയാണ് ജീവിക്കുന്നത്. ഇതു കേൾക്കുമ്പോൾ നിങ്ങൾ കരുതും അവർ ചിട്ടയായ വ്യായാമം മൂലമായിരിക്കും 101 വയസ്സിലും ചെറുപ്പക്കാരെപോലെ ജീവിക്കുന്നതെന്ന്. എന്നാൽ അങ്ങനെയൊന്നുമില്ല തനിച്ചു ജീവിക്കുന്ന ഐലീൻ പ്രത്യേകിച്ച് വ്യായാമങ്ങളൊന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം!

തന്റെ പ്രതിവാര ജോലി തുടരുകയും തനിച്ചു ജീവിക്കുകയും ചെയ്തുകൊണ്ട് പ്രായത്തെ വെല്ലുന്ന വ്യായാമങ്ങളൊന്നുമില്ലാതെ തന്നെ ദീർഘകാലവും സജീവവുമായി ജീവിക്കാൻ തനിക്ക് തുണയായ മൂന്ന് ശീലങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ടിൽ അവർ പറയുന്നുണ്ട്.ഈ പ്രായത്തിലും പ്രൊഫഷണൽ പ്രസിദ്ധീകരണങ്ങളുടെ കോപ്പി-എഡിറ്റിംഗ് ജോലികൾ ചെയ്യാനും, നിരവധിയായ വാർത്താക്കുറിപ്പുകൾ വായിക്കാനും, യുവതീയുവാക്കളെ പോലും ക്ഷീണിപ്പിക്കുന്ന രീതിയിൽ തിരക്കുള്ള സാമൂഹിക ജീവിതം നയിക്കാനും അവർക്ക് കഴിയുന്നു. തിരക്കുകളിൽ വ്യാപൃതമാകുന്ന മനസ്സ് വെറുതെയിരിക്കുന്ന ശരീരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രായമാകുന്നതാണ് അവരുടെ പ്രധാന വിശ്വാസം.

ശരീരത്തിനല്ല, മനസ്സിന് വ്യായാമം നൽകുക എന്നതാണ് അവരുടെ ആദ്യ സിദ്ധാന്തം. ഐലീൻ ഇപ്പോൾ നീന്താറില്ല, നടക്കാനായി വാക്കറുടെ സഹായവും തേടുന്നു. എങ്കിലും തന്റെ കഴിവുകൾക്ക് ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ അവർ മടിക്കാറില്ല. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് പ്രമുഖ ദിനപത്രങ്ങളും, ന്യൂയോർക്കറും വായിക്കുന്നതും അതിലെ ക്രോസ്‌വേഡുകൾ പൂരിപ്പിക്കുന്നതുമാണ് അവരുടെ രീതി. ദിവസവും പല മാധ്യമങ്ങളിലൂടെയും വാർത്തകൾ വായിച്ചറിയുന്ന അവർ, വൈകുന്നേരങ്ങളിൽ 'ജിയോപാർഡി!' പോലുള്ള ഗെയിം ഷോകൾ കാണുന്നതും പതിവാക്കിയിരിക്കുന്നു.

രണ്ടാമതായി അവർ പറയുന്നത്, ഉപയോഗപ്രദമെന്ന് തോന്നുന്ന ജോലികൾ തുടരണമെന്നാണ്. 16 വയസ്സിൽ കോളേജിൽ ചേർന്ന അവർ വിദ്യാർത്ഥി പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഫ്രാൻസ്, ജമെയ്ക, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചു. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളിലും പബ്ലിക് റിലേഷൻസ് രംഗത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 'മൊമെന്റ്' എന്ന ജൂത ജീവിതാധിഷ്ഠിത മാസിഗയിലെ സീനിയർ എഡിറ്ററായി പ്രവർത്തിക്കുന്ന അവർ, എല്ലാ ബുധനാഴ്ചയും വീഡിയോ കോളിലൂടെ പുതിയ ലക്കം പ്രൂഫ് റീഡ് ചെയ്യാറുണ്ട്.

മൂന്നാമതായി സാമൂഹിക ബന്ധങ്ങൾ ഒരിക്കലും അവസാനിപ്പിക്കാതിരിക്കുക എന്നാണ് ഐലീൻ മൂന്നാമതായി നൽകുന്ന ടിപ്പ്. ഭർത്താവിന്റെ വിയോഗത്തിന് ശേഷവും അയൽക്കാരെ ഉൾപ്പെടുത്തി ‘ബ്രിഡ്ജ്’ കളി പതിവാക്കിയിരുന്നു. നിലവിൽ വ്യാഴാഴ്ചകളിൽ ‘പോക്കർ’ കളിക്കാറുണ്ട്. കൂടാതെ മക്കളോടൊപ്പം ബ്രിട്ടീഷ് സീരീസുകൾ കാണുന്നതും അവരുടെ വിനോദമാണ്. 97 വയസ്സിൽ എഴുതിയ തന്റെ ആത്മകഥയിൽ അവർ തടവറയില്ലാത്ത തന്റെ ജീവിത വീക്ഷണത്തെ അഞ്ച് വാക്കുകളിൽ ഇങ്ങനെ സംഗ്രഹിച്ചു: "ഞാൻ ഒരിക്കലും ഏകാന്തത അനുഭവിച്ചിട്ടില്ല!"

Tags

  • eileen
  • 101 yr old copy writer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒറ്റയടിക്ക് 2,120 രൂപ കൂടി; സ്വർണവില വീണ്ടും 1.10 ലക്ഷത്തോട് അടുക്കുന്നു

ഒറ്റയടിക്ക് 2,120 രൂപ കൂടി; സ്വർണവില വീണ്ടും 1.10 ലക്ഷത്തോട് അടുക്കുന്നു

ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാരക്രിയ; 25 ക്ഷേത്രങ്ങളില്‍ പൂജ, കാസര്‍ഗോട്ടെ രണ്ടിടത്ത് നടത്തി

ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാരക്രിയ; 25 ക്ഷേത്രങ്ങളില്‍ പൂജ, കാസര്‍ഗോട്ടെ രണ്ടിടത്ത് നടത്തി

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അണലിയുടെ കടിയേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയിൽ

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അണലിയുടെ കടിയേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയിൽ

ഡാമുകളിലെ ചെളിയും മണലും നീക്കും ; നദികളും പുഴകളും പഴയ നിലയിലാക്കും ; പ്രളയനിവാരണത്തിന് പദ്ധതി

ഡാമുകളിലെ ചെളിയും മണലും നീക്കും ; നദികളും പുഴകളും പഴയ നിലയിലാക്കും ; പ്രളയനിവാരണത്തിന് പദ്ധതി

ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഭാഗ്യം അപകടമുണ്ടായില്ല! ട്രം‌പിന്റെ ഹെലികോപ്ടറിനു സമീപത്തുകൂടി യാത്രാവിമാനം കടന്നുപോയി

ഭാഗ്യം അപകടമുണ്ടായില്ല! ട്രം‌പിന്റെ ഹെലികോപ്ടറിനു സമീപത്തുകൂടി യാത്രാവിമാനം കടന്നുപോയി

Comments