ബ്യൂണസ് അയേഴ്സ്: കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലിലെ പരാജയത്തിന് പിന്നാലെ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ അര്‍ജന്റീന. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്കി. റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളാണ് അര്‍ജന്റീന പരാജയപ്പെടാന്‍ കാരണമെന്ന് ആരോപിച്ചാണ് പരാതി.
രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര് റഫറി പെനാല്‍റ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ വാര് റഫറി നല്കിയ നിര്‍ദ്ദേശങ്ങളുടെ ഓഡിയോ പരിശോധിക്കണമെന്നും അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് ആവശ്യപ്പെട്ടു.
സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെട്ടത്. പരാജയത്തിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും റഫറിക്കെതിരെ രംഗത്ത് വന്നിരുന്നു.






