
കൊച്ചി: ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള ഭിന്നത മറനീക്കി പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. വത്തിക്കാന്‍ മുന്നില്‍ താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
അതേസമയം വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കേണ്ടതു തന്നെയാണെന്നും മനത്തോടത്ത് കൂട്ടിച്ചേര്‍ത്തു. അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കാന്‍ കഴിയുന്നതാണെന്നും അദേഹം പറഞ്ഞു. വൈദികര്‍ മുന്നോട്ടു വെയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ സിനഡില്‍ പരിഹാരമുണ്ടാകുമെന്നും മനത്തോടത്ത് പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷ സ്ഥാനം തിരികെ നല്‍കിയിരുന്നു. ഇതിനു പിന്നാലെ മുന്നറിയിപ്പില്ലാതെ സഹായമെത്രാന്മാരെ നീക്കിയതും സഭയില്‍ വന്‍ കേളിളക്കം സൃഷ്ടിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തു നിന്ന് മാര്‍ ജേക്കബ് മനത്തോടത്തെ നീക്കുകയും ചെയ്തിരുന്നു.






