
അടികപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിക്കാന്‍ ഫ്രൈഡെ ഫിലിംസ് ഹൗസ് പുതിയ ചിത്രവുമായി എത്തുകയാണ്. ജനമൈത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രൈലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ജനമൈത്രി പോലീസുമായി ബന്ധപ്പെച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. സിനിമയിലെ ചില രസകരമായ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയിലര്‍ ആരാധകര്‍ക്ക് ആകാംഷനല്കുന്നതാണ്.
ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ മന്ത്രിക്കലാണ്. ജോണും ജെയിംസ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രാഹണം. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സാബുമോന്, വിജയ്ബാബു, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിന് വരികളെഴുതുന്നത് മഞ്ജിത്ത് ആണ്.






