
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ്, ഡ്രൈവര്‍ നിയാനിസേയും എ.എസ്.ഐ സി.ബി റെജിമോനേയും പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ എസ്.ഐ അടക്കം അറസ്റ്റിലായവരുടെ എണ്ണം നാലായി. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്കുമാറിന് നേരെ മൂന്നാം മുറ പ്രയോഗിച്ചത് എ.എസ്.ഐ റെജിമോനും ഡ്രൈവര്‍ നിയാസിമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
അതേസമയം കേസിലെ പ്രതികളായ ഇവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി മുന്‍ നെടുങ്കണ്ടം എസ്.ഐ. കെ.എ സാബു, നാലാം പ്രതി സജീവ് ആന്റണി എന്നിവരെ ക്രൈബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലാണ്. നിയാസിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് ഇവര്‍ നല്‍കിയത്.
കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനായി നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഇന്നലെ വരുത്തി വിശദമായ മൊഴി രേഖുപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാണ് അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപവും നിലവിലുണ്ട്.






