
നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത അക്കിനേനി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. 2017-ലാണ് സമാന്ത-നാഗചൈതന്യ വിവാഹം നടന്നത്. വിവാഹ ശേഷം സെലക്ടീവായിരിക്കുകയാണ് താരം. ഇതോടൊപ്പം പ്രതിഫലവും താരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബിക്ക് വേണ്ടി താരം വാങ്ങിയ വന്‍ പ്രതിഫലം വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇപ്പോള്‍ സമാന്തയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ടാറ്റൂ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരം താന്‍ ഇതുവരെ പുറത്ത് കാണിക്കാത്ത ടാറ്റൂവാണ് ഇത് എന്ന കുറിപ്പോടെയാണ് തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. സമാന്ത വെളുത്ത വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ടാറ്റുവിന്റെ ഒരു അംശം പുറത്തു കാണാമെങ്കിലും എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. ഭര്‍ത്താവ് സാഗചൈതന്യയുടെ കൈയ്യൊപ്പായിരിക്കും ഇതെന്നാണ് ആരാധക പക്ഷം. ചിത്രത്തോടൊപ്പം താരം പങ്കുവെക്കുന്ന കുറിപ്പു കണ്ടാണ് ആരാധകര്‍ ഇതുറപ്പിക്കുന്നത്. 'ഞാന്‍ ജീവിക്കുന്നത് എന്റെ ഏറ്റവും നല്ല ജീവിതമാണ്. എന്റെ ഭര്‍ത്താവാണ് എന്റെ ലോകം..' - സാമന്ത കുറിച്ചു.






