
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിലത്തുകിടക്കുന്ന ടൊവിനോ തോമസ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിനു പിന്നിലെ സത്യം അന്വേഷിക്കുകയാണ് ആരാധകര്‍. സംഗീത സംവിധായകന് കൈലാസ് മേനോനാണ് ടൊവിനോയുടേയും സംഘത്തിന്റേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്ന സംഘത്തിന്റെ ചിത്രമാണിത്. ലേ വിമാനത്താവളത്തില്‍' എടക്കാട് ബറ്റാലിയന് 06 ട എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമുള്ള ടൊവിനോയുടെ ചിത്രമാണിത്.
'കഠിനമായ കാലാവസ്ഥയില്‍ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ 'എടക്കാട് ബറ്റാലിയന് 06' ക്രൂ' എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നായിക സംയുക്ത മേനോന് അടക്കമുള്ളവര്‍ ചിത്രത്തില്‍ കാണാം. തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയന് 06.
നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍. പി ബാലചന്ദ്രന്, ഹരീഷ് കണാരന് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.






