
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടണമെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. അവശനായ ഒരാളെ ജയിലിലേക്ക് എത്തിക്കുമമ്പാള് കര്‍ശനമായ നിരീക്ഷണം ആവശ്യമായിരുന്നു. കസ്റ്റഡി കൊലപാതകം നടത്തിയാല്‍ ജോലി പോകും എന്ന അവസ്ഥയുണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
അതേസമയം രാജ്കുമാറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ കൃത്യമായ ധാരണ എസ്.പിക്ക് ഉണ്ടായിരിക്കാമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ പ്രതിയെ കസ്റ്റഡിയില്‍ വെയ്ക്കാനാകില്ലെന്നാണ് നിയമം. അതിനാല്‍ മുകളിലുള്ളവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നേരത്തെ തന്നെ എസ്പി വിവരം അറിഞ്ഞിട്ടുണ്ടെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും അദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ നീതിന്യായ വിഭാഗത്തിന്റെ വീഴ്ച പരിശോധിക്കുന്നത് കമ്മീഷന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും, ആറു മാസത്തിനകം അന്വേഷണം പുര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.






