
തിരുവനന്തപുരം: ജല അതോറിറ്റിയുടെ നഷ്ടം നികത്താന്‍ വെള്ളക്കരവും കൂട്ടുന്നു. വൈദ്യുതി നിരക്കിനു പിന്നാലെയാണ് വീണ്ടും അപ്രതീക്ഷിത ഷോക്കായി വെള്ളക്കരവും കൂട്ടുന്നു. ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇനി നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. എല്ലാ വിഭാഗങ്ങളുടെയും നിരക്ക് കൂട്ടണമെന്നാണ് ജല അതോറിറ്റിയുടെ ആവശ്യം. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കായ്രത്തില് അന്തിമ തീരുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ആയിരം ലിറ്റര്‍ വെള്ളത്തിന് നാല് രൂപയാണ് ഈടാക്കുന്നത്. കൂടാതെ 15,000 ലിറ്റര്‍ വരെ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമായും നല്കുന്നു. ഇതുകൊണ്ട് തന്നെ പ്രതിവര്‍ഷം 365 കോടിരൂപയുടെ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്. 2009 ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. അതിനു ശേഷം നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതോടെ ജല അതോറിറ്റിയുടെ ചെലവും വര്‍ധിക്കും. ഇതോടെയാണ് ജല അതോറിറ്റി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന വിലയിരുത്തല്‍.






