
ഡെറാഡൂണ്‍: തോക്കുകളും പിടിച്ച് നൃത്തം ചവിട്ടിയതിന്റെ പേരില്‍ നടപടി നേരിട്ട വിവാദ ബിജെപി എംഎല്‍എ കുന്‍വര്‍ പ്രണവ് ചാംപ്യന്‍ അടുത്തിടെ തന്റെ വാഹനത്തിന് വിഐപി നമ്പര്‍ കിട്ടാന്‍ വേണ്ടി ചെലവാക്കിയത് അഞ്ചുലക്ഷം രൂപ.
സ്വന്തം വാഹനത്തിന് '001' എന്ന വിഐപി നമ്പര്‍ കിട്ടാന്‍ ഇയാള്‍ ഒഴുക്കിയത് 5.51 ലക്ഷമാണ്. കഴിഞ്ഞ ദിവസം കുന്‍വര്‍ തോക്കും പിടിച്ച് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇയാളെ ബിജെപി സസ്പെന്റ് ചെയ്തിരുന്നു. തന്റെ യുകെ 07 ഡിഎന്‍ സീരീസിന് വേണ്ടിയായിരുന്നു ചാംപ്യന്‍ 0001 നമ്പര്‍ നേടിയത്. ഡെറാഡൂണില്‍ വാഹന നമ്പറിന് വേണ്ടി ഒരാള്‍ ചെലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്.
2017 ജൂണില്‍ ഓണ്‍ലൈനില്‍ ക്ഷണിച്ച അപേക്ഷയില്‍ അനേകര്‍ ഈ നമ്പറിന് വേണ്ടി വന്നെങ്കിലൂം ഏറ്റവും കൂടുതല്‍ തുക മുടക്കി ലേലം കൊണ്ടത് കുന്‍വര്‍ ആയിരുന്നു. എല്ലാ രണ്ടു മാസവും കൂടുമ്പോള്‍ വാഹനത്തിന് ഫാന്‍സി നമ്പറിന് വേണ്ടി വാഹന വകുപ്പ് ലേലം വിളിക്കാറുണ്ട്.
ഇതുവരെ നമ്പറിന് വേണ്ടി ഇവിടെ മുടക്കിയ ഏറ്റവും ഉയര്‍ന്ന തുക 5.25 ആയിരുന്നു. ഭിന്നലിംഗക്കാരുടെ നേതാവ് രാജ്നി റാവത്തിന്റെ പേരിലാണ് കുറിച്ചത്. തന്റെ മറ്റൊരു വാഹനത്തിന് 0007 എന്ന നമ്പര്‍ കിട്ടാന്‍ 1.13 ലക്ഷം മുടക്കിയ ചരിത്രവും റാവത്തിന്റെ പേരിലുണ്ട്.






