തിരുവനന്തപുരം : ഹജജ് ക്യാമ്പിന് ഇന്ന് നെടുമ്പാശ്ശേരിയില്‍ തുടക്കമായി. മന്ത്രി കെ ടി ജലീല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകള്‍ ഇത്തവണ നെടുമ്പാശ്ശേരിയില്‍ നിന്നും ഉണ്ടാകും. ആദ്യ വിമാനം നാളെ സര്‍വീസ് നടത്തും.
ഉച്ചയ്ക്ക് ശേഷമായിരിക്കും സര്‍വീസുകള്‍ നടത്തുക. ആദ്യ സംഘം തീര്‍ത്ഥാടകരുമായി ഞായറാഴ്ച ഉച്ചയ്ക്ക രണ്ടിനാണ് വിമാനം യാത്രയാകുന്നത്. ഓരോ വിമാനത്തിലും 340 പേര് വീതമാണ് ഉണ്ടാകുക. 2,740 തീര്‍ത്ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് യാത്രപുറപ്പെടുന്നത്. സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരും നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്രയാകുക.
സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം ടെന്റിലുമാണ് തീര്‍ത്ഥാടര്‍ക്ക് സൗകര്യമൊരിക്കിയിരിക്കുന്നത്. നിസ്കരിക്കാനുള്ള സ്ഥലം, വിശ്രമ മുറി, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും താല്‍ക്കാലിക പന്തലില്‍ ഒരുക്കിയിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിലാണ് തീര്‍ത്ഥാടകര്‍ക്ക് രജിസ്ട്രേഷന് ക്രമീകരിച്ചിരിക്കുന്നത്.






