
കാലിഫേര്‍ണിയ : ട്രക്കിംഗിന് ഇറങ്ങിയ അറുപത്കാരിയായ ഷെറിലിനെ കത്തമുനയില് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനില്‍ നിന്നും രക്ഷിച്ചത് വളര്‍ത്ത് നായ. ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്താണ് ഇയാള്‍ കത്തിയുമായി വന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു ഷെറില്‍. ഭര്‍ത്താവിനും മക്കള്‍ക്കുമെപ്പം കാലിഫോര്‍ണിയയിലെ വൈറ്റ് പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതാണ് ഷെറില്‍.
എന്നാല്‍ ഓട്ടത്തിനിടയില്‍ ഷെറില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. ഷെറിലിനെ ആക്രമിക്കാന്‍ ശ്രമിച്ച അയാളെ നേരിടാന്‍ നോക്കിയ വളര്‍ത്തുനായയെ ഉപദ്രാവിക്കാനും ഇയാള്‍ ശ്രമിച്ചു. കാലിന് പരിക്കേറ്റെങ്കിലും ഷെറിലിനൊപ്പം എത്താന്‍ മിലി എന്ന വളര്‍ത്തുനായക്ക് കഴിഞ്ഞു.
പോലീസ് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നത് ഷെറില്‍ കണ്ട് കൈ വീശിയെങ്കിലും ഇവരെ സംഘം കണ്ടില്ല. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ഇവരെ കണ്ടെത്തുന്നത്. കാണാതായ സ്ഥലത്തു നിന്നും നാലുകിലോമീറ്റര്‍ അകലെ വനത്തിനുള്ളിലായാണ് ഷെറിലിനെ കണ്ടെത്തിയത്.
കൈയ്യില്‍ കരുതിയ ബാഗിനുള്ളില്‍ ഉണ്ടായിരുന്ന വെള്ളവും, കള്ളിള്മുള് ചെടിയുടെ പഴവും ഭക്ഷിച്ചാണ് ഷെറില്‍ ജീവന് നിലനിര്‍ത്തിയത്. ഷെറിലിന്റൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായ മിലിയുടെ കുരയാണ് തെരച്ചില്‍ സംഘത്തെ ഇവരുടെ അടുത്തേക്ക് എത്തിച്ചത്.
അക്രമി പിന്തുടരുന്നോയുണ്ടോയെന്ന ഭയത്തിലാണ് റോഡിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നതിന് കാരണമെന്ന് ഷെറില്‍ പൊലീസിന് മൊഴി നല്കി. അവശനിലയിലായ ഷെറിലിനെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്കി. വിഷപ്പാമ്പുകളുടെ ശല്യം ഏറെയുള്ള മേഖലയിലാണ് ഷെറിലിനെ കാണാതായത്.






