മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിച്ച ചിത്രമാണ് രാജാവിന്റെ മകന്. ഡെന്നീസ് ജോസഫിന്റെ രചനയില്‍ തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രത്തിന് ഇന്ന് 33 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനെ മലയാളികള്‍ മറന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. 33 ഇയേഴ്സ് ഓഫ് രാജാവിന്റെ മകന് എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ട്രെന്റിങ്ങാകുന്നത്.
സ്റ്റൈലിലും, ഇന്റ്രോയിലും, പശ്ചാത്തല സംഗീതത്തിലും മികവ് കാണിച്ച ചിത്രം ഇന്നും തങ്ങള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നുവെന്നും അടക്കമുള്ള ട്വിറ്റുകളാണ് ആരാധകര്‍ ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ 100 ദിവസത്തെ പോസ്റ്റര്‍ അടക്കമുള്ളവ പങ്കുവച്ചുകൊണ്ടുള്ള ട്വിറ്റുകള്‍ തന്നെയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ മുന്നിലുള്ളത്.
മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, രതീഷ്, അംബിക എന്നിവരും മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ മിക്ക ഹിറ്റ് ഡയലോഗുകളും ഇന്നും ആരാധകര്‍ പറഞ്ഞു നടക്കുന്നു. ചിത്രത്തിന്റെ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പരും രാജുമോന് എന്നോട് ചോദിച്ചു എന്നീ ഡയലോഗുകളുമെല്ലാം ഇന്നും ഹിറ്റാണ്.

Comments