
കൊച്ചി: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ സംഭവത്തിന് പിന്നാലെ കൊച്ചിയില്‍ എസ്എഫ്ഐ എഐഎസ്എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ആശുപത്രിയില്‍ തടഞ്ഞു വെച്ചതായി റിപ്പോര്‍ട്ട്.
ഇന്നലെ വൈകിട്ടുണ്ടായ സംഭവത്തില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ബി രാജുവിനെയാണ് ആശുപത്രിക്ക് മുന്നില്‍ തടഞ്ഞത്. വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്ഐ എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ എഐ എസ്എഫ് പ്രവര്‍ത്തകരെ കണ്ട് പുറത്തു വരുമ്പോള്‍ സിപിഐ ജില്ലാ സെക്രട്ടറിയുടെ കാര്‍ ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും ഇദ്ദേഹത്തിന്റെ കാറിന് മുകളില്‍ കൈ കൊണ്ട് ഇടിക്കുകയും മറ്റും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തിയെങ്കിലൂം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് രാജു ആരോപിക്കുന്നു.
ഞാറയ്ക്കല്‍ സിഐ മോശമായി പെരുമാറി എന്നാരോപണം ഉയര്‍ത്തി പോലീസ് ഉന്നതര്‍ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്കാന് ഒരുങ്ങുകയാണ് രാജു.






