
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തല്‍. പരീക്ഷ കണ്ട്രോളര് വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് നല്കി. പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കാന്‍ തീരുമാനമായി.
അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് വ്യാജ ഉത്തരക്കടലാസല്ലെന്നാണ് പരീക്ഷ കണ്‍ട്രോളറുടെ കണ്ടെത്തല്‍. ഇത് സര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജിന് അനുവദിച്ച ഉത്തരട്ടലാസുകള് തന്നെയാണെന്നാണ് പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.






