
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. ചിത്രം പരാജയപ്പെട്ടതിന്റെ കാരണം സംവിധായകന് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവും, ഒപ്പം നില്ക്കുന്ന നായകനെയും ലഭിച്ചിട്ടും സിനിമ പരാജയപ്പെട്ടെങ്കില്‍ അതിന് കാരണം താന്‍ തന്നെയാണെന്ന് അരുണ്‍ സമ്മതിക്കുന്നു.
അരുണ്‍ഗോപിയുടെ വാക്കുകള്‍'
സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയില്‍ എനിക്കത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി. റിലീസിനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി. പൂര്‍ണമായും എന്റെ മാത്രം മിസ്റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവ്. ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്ക്കുന്ന ഒരു നായകന്, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തില്‍ വേറൊരാള്‍ക്കും അവാകാശമില്ല' അരുണ്‍ഗോപി പറയുന്നു.
ഏറെ പ്രതീക്ഷകളോടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനെത്തിയത്. ആദിയുടെ വിജയത്തിന് ശേഷം പ്രണവും, രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ഒരുമിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രതീക്ഷകള്‍ ഏറെയായിരുന്നെങ്കിലും മികച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല.






