
ഇസ്ലമാബാദ്: വി.വി.ഐ.പി ടോയ്ലെറ്റുകളില് സാധാരണക്കാര്‍ കയറാതിരിക്കാന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാക് വ്യവസായ മന്ത്രാലയത്തിന്റെ ശുചിമുറിയിലാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ശുചിമറി വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനോടൊപ്പം മറ്റൊരു മന്ത്രാലയത്തില്‍ നിന്നെത്തിയ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഈ ശുചി മുറികള്‍ ഉപയോഗിക്കാം.
പാക്കിസ്ഥാനിലെ പ്രമുഖ ദിന പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവും ഉയരുന്നത്.






