
'ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം എന്നു തുടങ്ങുന്ന ഗാനത്തിനു പിന്നാലെ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ശ്യാമവര്‍ണ രൂപിണി' എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സുഹൈന്‍ എം. കോയ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഗാനം.
സ്കൂള്‍ കാലവും വിനോദയാത്രയും കൗമാരത്തിലെ പ്രണയവുമാണ് ഗാനത്തിന്റെ പ്രമേയം. വിനീത് ശ്രീനിവാസനോടൊപ്പം കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്‍ക്ക പരിചിതനായ മാത്യു തോമസും ഉദാഹരണം സുജാതയിലൂടെ എത്തിയ അന്വശ്വരയുമാണ് ഗാനരംഗങ്ങളിലെത്തുന്നത്.
ചിത്രത്തില്‍ ആദ്യം പുറത്തിറങ്ങിയ 'ജാതിക്കാത്തോട്ടം' എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. അവതരണ ശൈലിയിലെ വ്യത്യസ്തതയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളെ വ്യത്യസ്തമാക്കുന്നത്. രവി പദ്പനാഭന്‍ എന്ന അധ്യാപകനായിട്ടാണ് വിനീത് ശ്രീനിവാസന് ചിത്രത്തിലെത്തുന്നത്. മുക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എം.ഡിയാണ് സംവിധാനം. അള്ള് രാമേന്ദ്രന്, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയാണ് ഗിരീഷ്.
പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ജോമോന് ടി.ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.






