ടോക്യോ : ജപ്പാന് ഓപ്പണ്‍ ബാഡിമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബി സായി പ്രണീത് സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വര്‍ട്ടറില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗ്യാര്തോയെ തോല്‍പ്പിച്ചാണ് പ്രണീത് സെമി ഫൈനലില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ടോമി പരാജയപ്പെട്ടത്. സ്കോര്‍: 21 - 12, 21 - 15. 36 മിനിറ്റ് മത്സരം നീണ്ട് നിന്നു.
സെമിയില്‍ ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമൊറ്റയാണ് സായിയുടെ എതിരാളി. ലോക റാങ്കിങ്ങില്‍ ഇരുപത്തി മൂന്നാം സ്ഥാനക്കാരനാണ് സായി പ്രണീത്.
എന്നാല്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. ജപ്പാന്റെ നാലാം സീഡ് അകനെ യമഗുച്ചിയാണ് സിന്ധുവിനെ തോല്പിച്ചത്. സ്കോര്‍: 21 - 19, 21- 18.
കൂടാതെ, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായരാജ് രാങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറില്‍ തോറ്റു. ജപ്പാന്റെ രണ്ടാം സീഡ് തകേഷി കമുരകെയ്ഗോ സൊനൊഡ സഖ്യത്തോടാണ് തോറ്റത്. സ്കോര്‍: 19 - 21, 18 - 21.






