ടോക്കിയോ : ജപ്പാന് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ നിന്നും ഇന്ത്യയുടെ ബി സായ് പ്രണീത് സെമിയില്‍ പുറത്ത്. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ജപ്പാന്റെ ഒന്നാം നമ്പര്‍ താരമായ കെന്റോ മൊമൊട്ടയോടാണ് സായ് പരാജയം ഏറ്റുവാങ്ങിയത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് പ്രണീതിന്റെ തോല്‍വി. 45 മിനിറ്റ് പോരാട്ടം നീണ്ട് നിന്നു. സ്കോര്‍ : 18 - 21, 12 - 21.
ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്‍ഡോനേഷ്യയുടെ സുഗിയാര്‍ട്ടോയെ മറികടന്നാണ് പ്രണീത് സെമിയിലെത്തിയത്. സ്കോര്‍: 21-12, 21-15. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് നേരത്തെതന്നെ പുറത്തായിരുന്നു.

Comments