
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവിന്റേയും യുവമോര്‍ച്ചാ നേതാവിന്റേയും സ്വകാര്യ വിഡിയോ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. ബഞ്ജര്‍ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി കുളു എസ്.പി ഗൗരവ് സിംഗ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചുയ ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബി.ജെ.പി വനിതാ നേതാവിന്റേയും യുവമോര്‍ച്ച നേതാവിന്റേയും സ്വകാര്യ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് യുവമോര്‍ച്ച നേതാവിന്റെ ഭാര്യ പോലീസിനു പരാതി നല്‍കുകയും തുടര്‍ന്നുള്ള വിവാദത്തില്‍ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.






