
കൊച്ചി : വൈറ്റില മേല്‍പ്പാലത്തില്‍ ഇതുവരെ നടത്തിയ നിര്‍മ്മാണത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ കോര്‍ ടെസ്റ്റ് നടത്തും. പൊതുമരാമത്ത് മന്ത്രി വിളിച്ച വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. ജാഗ്രതാപൂര്‍ണ്ണമായ പരിശോധനകള്‍ക്ക് മാധ്യമവാര്‍ത്തകള്‍ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത, ക്വാളിറ്റി കണ്ട്രോള് വിഭാഗങ്ങളും സ്വതന്ത്ര ഏജന്‍സിയും നടത്തിയ ഗുണനിലവാര പരിശോധനകളുടെ ഫലം തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. ഇതിന് പുറമേയാണ് കോര്‍ ടെസ്റ്റ് കൂടി നടത്തുന്നത്.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയ്ക്കാണ് ചുമതല. മദ്രാസ് ഐഐടിയുടെ സേവനവും തേടും.






