
തിരുവനന്തപുരം : കിള്ളിയാറ്റില് മാലിന്യം വലിച്ചെറിഞ്ഞയാളെ പിടികൂടി 25000 രൂപ പിഴ ചുമത്തി. കിള്ളിപ്പാലം ബോയ്സ് സ്റൂളിന് സമീപത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ആറ്റിലേയ്ക്ക് തള്ളിയത്. ആറ്റിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ പൂജപ്പുര മുടവന്മുഗള് ആറ്റിന്‍കര വീട്ടില്‍ രവിയ്ക്കാണ് പിഴ ചുമത്തിയത്.
കോര്പറേഷന് ജീവനക്കാര്‍ എത്തുമ്പോഴേയ്ക്കും മാലിന്യം തള്ളിയവര്‍ കടന്നുകളഞ്ഞിരുന്നുവെങ്കിലും വാഹന നമ്പര്‍ അടിസ്ഥാനമാക്കി ഇവരെ കണ്ടെത്തുകയായിരുന്നു. സെട്രല്‍ സ്റ്റേഡിയത്തിന് സമീപം ട്രിഡ ബില്‍ഡിങ്ങിലെ ജി.എസ്.എസ്.സി.എസ് മെഡിക്കല്‍സിനും മാലിന്യം പുഴയില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ പിഴ ചുമത്തിയിട്ടുണ്ട്






